ചൊക്ലി-6 കേരള ബറ്റാലിയൻ എൻ സി സി തലശ്ശേരിയുടെ കീഴിലുള്ള ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ സി സി കേഡറ്റ് കോർപ്രൽ ഇഷാനി പി. വി. തളിപ്പറമ്പ് സർ സയ്ദ് കോളേജിൽ വെച്ച് നടന്ന ഏക് ഭാരത് ശ്രേഷ്‌ഠ ഭാരത് ക്യാമ്പ് വിജയകരമായി പൂർത്തീകരിച്ചു .കേരള & ലക്ഷ്യദീപ് ഡയറക്റ്ററേറ്റ് ഡിസംബർ 23 മുതൽ ജനുവരി 3 വരെയാണ് തളിപ്പറമ്പ് സർ സയ്ദ് കോളേജിൽ വെച്ച് ഏക് ഭരത് ശ്രേഷ്ഠ ഭാരത് ക്യാമ്പ് നടത്തിയത് .ഈ ക്യാമ്പിൽ ഗുജറാത്ത് ഡയറക്റ്ററേറ്റിൽ നിന്നും കോഴിക്കോട് ,തിരുവനന്തപുരം ,കോട്ടയം എന്നീ എൻ സി സി ഗ്രൂപ്പുകളിൽ നിന്നായി 567 കേഡറ്റുകൾ പങ്കെടുത്തിരുന്നു. മേക്കുന്ന് പൊതുവടക്കയിൽ കനകാംബരം വീട്ടിൽ സജിത്ത് പി.വി. സനിഷ സജിത്ത് എന്നിവരുടെ മകളാണ് കോർപ്രൽ ഇഷാനി പി.വി.
Sign in
Sign in
Recover your password.
A password will be e-mailed to you.