Latest News From Kannur

മട്ടന്നൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന ഇനി ക്യാമറയുടെ നിരീക്ഷണത്തിൽ

0

മട്ടന്നൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ
കസ്റ്റംസ് പരിശോധന ഇനി ക്യാമറ നിരീക്ഷണത്തിൽ. രാജ്യാന്തര വിമാനത്താവളങ്ങളിൽ യാത്രക്കാരുമായി ഇടപെടുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർക്കു ക്യാമറ നിർബന്ധമാക്കണമെന്ന സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സസ് & കസ്‌റ്റംസിന്റെ ഉത്തരവ് പ്രകാരമാണ് ക്യാമറ നിരീക്ഷണം നടപ്പിലാക്കിയത്. പരിശോധനാ സമയത്ത് യൂണിഫോമിനു മുകളിൽ ബോഡിവെയർ ക്യാമറയും ധരിക്കും. ആവശ്യസമയത്ത് ഉപയോഗിക്കുന്നതിനായി പരിശോധനയുടെ വിഡിയോ റെക്കോർഡും സൂക്ഷിക്കും.

യാത്രക്കാരുമായുള്ള തർക്കങ്ങൾ ഒഴിവാക്കാനും അഴിമതി തടയുന്നതിനും ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൻ്റെ ഭാഗമായാണിത്. ബാഗേജ് ക്ലിയറൻസ് ചുമതലയുള്ള ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുള്ള സമയത്ത് ക്യാമറ ധരിക്കും. യാത്രക്കാരുമായി ഇടപെടുന്ന സമയത്ത് ആരംഭിക്കുന്ന റെക്കോർഡിങ് പരിശോധന പൂർത്തിയാകുന്നതുവരെ തുടരും. സംഭാഷണം റെക്കോർഡ് ചെയ്യുന്ന വിവരം ഉദ്യോഗസ്ഥർ യാത്രക്കാരെ അറിയിക്കും. യാത്രക്കാരുടെ സ്വകാര്യത നഷ്‌ടപ്പെടാത്ത രീതിയിലാണു ക്യാമറ പ്രവർത്തനം.

Leave A Reply

Your email address will not be published.