Latest News From Kannur

റേഷൻ കടയില്‍ ‘പോറ്റിയെ കേറ്റിയെ’ പാരഡി ഗാനം വച്ചു: ചോദ്യം ചെയ്‌ത സിപിഎം നേതാവിന് മർദ്ദനം.

0

കണ്ണൂർ : യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പ് വേളയില്‍ പുറത്തിറക്കിയ വിവാദമായ “പോറ്റിയെ കേറ്റിയെ’ എന്ന ഗാനം വച്ചത് ചോദ്യം ചെയ്‌ത സിപിഎം നേതാവിന് മർദനം.

സിപിഎം ലോക്കല്‍ സെക്രട്ടറി മുല്ലക്കൊടി സ്വദേശി ടി.പി. മനോഹരനാണ് മർദനമേറ്റത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. മയ്യില്‍ അരിമ്പ്ര പ്രദേശത്തെ ഒരു റേഷൻ കടയില്‍ ഭാസ്കരൻ എന്നയാള്‍ ഫോണ്ടിൽ ഉച്ചത്തിൽ “പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനം വച്ചിരുന്നു.

ഇത് കേട്ട മനോഹരൻ പൊതുസ്ഥലത്ത് ഇത്തരം രാഷ്ട്രീയ ഗാനങ്ങള്‍ പാടില്ലെന്ന് പറഞ്ഞ് ചോദ്യം ചെയ്തു. എന്നാല്‍ പാട്ട് നിർത്താൻ തയാറാകാതെ ഭാസ്കരൻ ശബ്ദം കൂട്ടി.

മനോഹരൻ ഇതും ചോദ്യം ചെയ്തതോടെ ഭാസ്കരൻ പ്രകോപിതനായി വാക്കേറ്റമുണ്ടാകുകയും മർദനത്തില്‍ കലാശിക്കുകയുമായിരുന്നു. ഭാസ്കരൻ കഴുത്തിന് പിടിച്ച്‌ മർദിച്ചെന്നാണ് മനോഹരൻ മയ്യില്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

Leave A Reply

Your email address will not be published.