ഒരു വവ്വാലിനെ കൊണ്ട് പിടിച്ച പുലിവാല്; നേത്രാവതി എക്സ്പ്രസ് മാഹിയില്‍ നിര്‍ത്തിയിട്ടത് ഒന്നരമണിക്കൂര്‍
ട്രെയിനുകള്‍ പല കാരണങ്ങള്‍ കൊണ്ട് വൈകുന്നത് നമ്മള്‍ കാണാറുണ്ട്. എന്നാല്‍ ഒരു വവ്വാല്‍ കാരണം നേത്രാവതി എക്സ്പ്രസ് പിടിച്ചിടേണ്ടി വന്നത് ഒന്നര മണിക്കൂറാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?
സംഭവം ഉള്ളതാണ്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. തിരുവനന്തപുരം-മുംബൈ നേത്രാവതി എക്സ്പ്രസാണ് (16346) മാഹിയില്‍ ഒന്നര മണിക്കൂർ നിന്നത്.
മാഹിയില്‍ വണ്ടി എത്തിയപ്പോള്‍ ലോക്കോ പൈലറ്റ് മുകളിലെ ലൈനില്‍നിന്ന് ഒരു ശബ്ദം കേള്‍ക്കുകയായിരുന്നു. ഉടൻ വണ്ടി നിന്നു. വീണ്ടും സ്റ്റാർട്ട് ചെയ്തപ്പോള്‍ ലൈൻ ഓഫായി. ഉടൻ തന്നെ വിവരം റെയില്‍വേ ഓവർ ഹെഡ് എക്വിപ്മെന്റ് ഡിപ്പാർട്ട്മെന്റ് അധികൃതരെ അറിയിച്ചു.
ഉദ്യോഗസ്ഥർ ലൈൻ മുഴുവൻ ഓഫ് ചെയ്ത് മുകളില്‍ കയറി പരിശോധിച്ചപ്പോഴാണ് സംഭവം പിടികിട്ടിയത്. ഒരു വവ്വാല്‍ പാന്റോഗ്രാ ഫില്‍ (മുകളിലെ വൈദ്യുതി തീവണ്ടിയുടെ ലോക്കോയില്‍ എത്തി ക്കുന്ന ഉപകരണം) കുടുങ്ങികിടക്കുന്നു. വൈദ്യുതി ഓണ്‍ ചെയ്യൂമ്ബോള്‍ ഇടയില്‍ കുടുങ്ങിയ വവ്വാല്‍ വഴി ലൈൻ ഷോർട്ടാവുകയായിരുന്നു. തുടർന്ന് പെട്ടെന്ന് തന്നെ ഉദ്യോഗസ്ഥർ ഒൻപത് മണിയോടെ വവ്വാലിനെ എടുത്തുമാറ്റി പ്രശനം പരിഹരിച്ചു. 9.34-ന് മാഹിയില്‍നിന്ന് വണ്ടി പുറപ്പട്ടു.