Latest News From Kannur

അന്തർദേശീയ യോഗ മത്സരത്തിൽ മാഹി ആയുർവേദ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് തിളക്കമാർന്ന വിജയം

0

മാഹി : പോണ്ടിച്ചേരിയിൽ നടന്ന മുപ്പത്തിയൊന്നാമത് അന്തർദേശീയ യോഗ മത്സരത്തിൽ മാഹി ആയുർവേദ മെഡിക്കൽ കോളേജിന് അഭിമാന നേട്ടം. കോളേജിലെ യോഗ വെൽനസ് ക്ലബ്ബ് വിദ്യാർത്ഥികളായ സി. തിലകരാജ്, ജയേന്ദ്രൻ പി.ടി, താജു കൂലോത്ത് എന്നിവരാണ് അന്താരാഷ്ട്ര തലത്തിൽ നടന്ന മത്സരത്തിൽ പങ്കെടുത്തു വിജയികളായത്.

ജനുവരി 4 മുതൽ 7 വരെ പോണ്ടിച്ചേരിയിൽ വെച്ചാണ് മത്സരം സംഘടിപ്പിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യോഗ പ്രതിഭകൾ പങ്കെടുത്ത വേദിയിലാണ് മാഹി ആയുർവേദ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ തങ്ങളുടെ മികവ് തെളിയിച്ചത്. മികച്ച പ്രകടനം കാഴ്ചവെച്ച വിജയികളെ കോളേജ് അധികൃതരും സഹപ്രവർത്തകരും അഭിനന്ദിച്ചു

Leave A Reply

Your email address will not be published.