Latest News From Kannur

പാനൂരിൽ പ്രതിഷേധ പ്രകടനം

0

പാനൂർ :

നിരോധിത സംഘടനയായ പി എഫ് ഐ തീവ്രവാദികൾ താവളമാക്കിയിരുന്ന മൊകേരി സഹ്റ പബ്ലിക് സ്കൂൾ മൈതാനത്ത് വെച്ച് ബോംബുകളും വാളുകളും കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധിച്ചും ആയുധശേഖരണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും തീവ്രവാദികളുടെ ആയുധ നിർമ്മാണവും ശേഖരണവും പൊതുജനത്തിനു മുന്നിൽ തുറന്നു കാട്ടുവാനും വേണ്ടി സംഘപരിവാർ നേതൃത്വത്തിൽ പാനൂരിൽ പ്രതിഷേധ പ്രകടനം നടന്നു.പാനൂർ നഗരസഭ ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി പാനൂർ യുപി സ്കൂളിന് മുൻവശം സമാപിച്ചു.ഐസ്ക്രീം ബോളിനകത്ത് ജല്ലിപ്പൊടിയാണെന്നാണ് പാനൂർ പോലീസ് പറയുന്നത്. പാനൂർ പോലീസും എസ്ഡിപിഐ നേതാക്കളും തമ്മിൽ ഒത്തുകളി നടന്നിരിക്കുകയാണ്. പോലീസ് തിരിമറി നടത്തിയതിൽ ശക്തമായ പ്രതിഷേധം രൂപം കൊണ്ടിട്ടുണ്ട്.പ്രതിഷേധ യോഗത്തിൽ ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് കൊച്ചിയങ്ങാടി അധ്യക്ഷത വഹിച്ചു.ബിജെപി കണ്ണൂർ സൗത്ത് ജില്ല ജനറൽ സെക്രട്ടറി വി പി ഷാജി പ്രസംഗിച്ചു.പ്രകടനത്തിന് എം രത്നാകരൻ, സി.പി.സംഗീത, ഷംജിത്ത് പാട്യം,കെ.സഹജ ,കെ.കെ. ധനഞ്ജയൻ, രോഹിത്ത് റാം , പി.സുരേന്ദ്രൻ, രാജേഷ് വള്ളങ്ങാട്,പി.പി.രജിൽ കുമാർ, കെ.പി. സാവിത്രി, സുജീഷ് എലാങ്കോട്, ടി.കെ. രാജേഷ്, കെ.പി.സുജാത എന്നിവർ നേതൃത്വം നൽ കി.

Leave A Reply

Your email address will not be published.