പാനൂർ :
കെ പി എം റഹീം മാസ്റ്റർ സ്മൃതി സംഗമം 13ന് ചൊവ്വാഴ്ച പാനൂരിൽ നടക്കും.കെ പി എ റഹിം സ്മൃതി വേദിയുടേയും കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷന്റെയും സംയുക്താഭിമുഖ്യത്തിൽ രാവിലെ പത്തിന് റഹീം മാസ്റ്റർ കുഴഞ്ഞ് വീണ മാഹി പുത്തലം അമ്പലത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടക്കും.
വൈകീട്ട് 3.30ന് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനം നടക്കും.
സ്മൃതിവേദി ചെയർമാൻ യാക്കൂബ് എലാങ്കോടിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ഗവ. പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമി ഐ എ എസ് ഉദ്ഘാടനം ചെയ്യും.
സ്മൃതി വേദി പുരസ്കാരം ഡോ. പി.വി. രാജഗോപാലിന് രാജു നാരായണസ്വാമി സമർപ്പിക്കും. പ്രഭാഷണവും വിദ്യാർത്ഥികൾക്കുള്ള ഉപഹാരസമർപ്പണവും പ്രൊഫസർ ഡോ. രാജേഷ് കോമത്ത് നടത്തും. പുരസ്കാര ജേതാവിനെ ഡോ.ശശിധരൻ കുനിയിൽ പരിചയപ്പെടുത്തും. സ്മൃതി വേദി സെക്രട്ടറി കെ.സി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി കെ.ടി. ശ്രീധരൻ നന്ദിയും പറയും.