മയ്യഴിയിലെ കായിക സംസ്കാരത്തിന്നു മാഹി സ്പ്പോർട്സ് ക്ലബ്ബിൻ്റെ പങ്ക് നിസ്തുലമാണ് എന്ന് മയ്യഴി നാൽപ്പത്തിരണ്ടാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിൻ്റെ സംഘാടക സമിതി ആപ്പീസ്സ് ഉത്ഘാടനം ചെയ്തു കൊണ്ട് മയ്യഴി പോലീസ്സ് ഇൻസ്പെക്ടർ പി.എ.അനിൽകുമാർ അഭിപ്രായപ്പെട്ടു.
പ്രചാഷ് @ ബാബൂട്ടി രചനയും സംവിധാനവും ഗാനാലാപനവും നടത്തിയ നാൽപ്പത്തി രണ്ടാമത് ടൂർണ്ണമെൻ്റ് പ്രചരണ ഗാനത്തിൻ്റെ പ്രകാശനം ടൂർണ്ണമെൻ്റ് രക്ഷാധികാരി അഡ്വ.ടി.അശോക് കുമാർ നിർവ്വഹിച്ചു.
ടൂർണ്ണമെൻ്റ രക്ഷാധികാരി നൗഷാദ് കെ.പി, മുൻ ക്ലബ്ബ് പ്രസിഡൻറ്, കെ.പി.സുനിൽകുമാർ, മുൻ ടൂർണ്ണമെൻ്റ് കമ്മറ്റി ചെയർമാൻ ജിനോസ് ബഷീർ, SMFA ചീഫ് കോച്ച് ടി.ആർ.സലീം, സന്തോഷ് ട്രോഫി കളിക്കാരൻ ഉമേഷ് ബാബു, മീഡിയാ കോർഡിനേറ്റർ ശ്രീകുമാർ ഭാനു എന്നിവർ ആശംസാ ഭാഷണം നടത്തി.
നാൽപ്പത്തിരണ്ടാമത് ടൂർണ്ണമെൻ്റ് കമ്മറ്റി ചെയർമാൻ അനിൽ വിലങ്ങിൽ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ജനറൽ കൺവീനർ കെ.സി. നികിലേഷ് സ്വാഗതവും ടൂർണ്ണമെൻ്റ് കോർഡിനേറ്റർ അടിയേരി ജയരാജൻ നന്ദിയും പറഞ്ഞു.