മാഹി: വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സർക്കാർ വിദ്യാലയങ്ങൾക്കായി സംഘടിപിച്ച ‘സ്കൂൾ കലോത്സവ് 2026’ സമാപിച്ചു. പന്തക്കൽ പി.എം. ശ്രീ ഐ.കെ. കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന
കലോത്സവത്തിന്റെ സമാപനയോഗം മാഹി പൊലീസ് സൂപ്രണ്ട് ഡോ.. വിനയ് കുമാർ ഗാഡ്ഗേ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.ചീഫ് എജുക്കേഷൻ ഓഫീസർ എം എം തനൂജ അധ്യക്ഷയായി. പി എം ശ്രീ ഐ.കെ.കെ ഗവ. ഹയർ സെക്കൻ്റ്റി സ്കൂൾ പ്രിൻസിപ്പൽ കെ ഷീബ,പ്രോഗ്രാം കമ്മിറ്റി കൺവീനർ സി ഇ രസിത, ജനറൽ കൺവീനർ എം വി ശ്രീലത എന്നിവർ സംസാരിച്ചു. രണ്ടു വേദികളിലായി രണ്ടു ദിവസങ്ങളിൽ 520 ൽ പരം വിദ്യാർത്ഥികൾ ആണ് കലോത്സവിൽ പങ്കെടുത്തത്.