Latest News From Kannur

തപസ്യ സംഗീത വിദ്യാലയം: വാർഷികം ആഘോഷിച്ചു

0

ചാലക്കര തപസ്യ സംഗീത വിദ്യാലയത്തിന്റെ മൂന്നാം വാർഷിക ആഘോഷം ചാലക്കര പി.എം ശ്രീ ഉസ്മാൻ ഗവ: ഹൈസ്കൂൾ അങ്കണത്തിൽ നടന്നു. സംഗീതോത്സവത്തിൽ 150 ൽ പരം സംഗീത പ്രതിഭകൾ വായ്പാട്ടിലും, ഉപകരണ സംഗീതത്തിലും വിസ്മയം തീർത്തു. സാംസ്ക്കാരിക സമ്മേളനം രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തപസ്യ മാനേജിംങ്ങ് ഡയറക്ടർ അജിത്ത് വളവിൽ അദ്ധ്യക്ഷത വഹിച്ചു. പരേതനായ ആവിക്കൽ ചന്ദ്രന്റെ സ്മരണക്ക് മാഹി മേഖലയിലെ 34 വിദ്യാലയങ്ങളിൽ നിന്നും സർഗ്ഗധനരും നിർദ്ധനരുമായ ഓരോ വിദ്യാർത്ഥിക്ക് പുതുവത്സര സമ്മാനമായി തപസ്യയിൽ സൗജന്യ സംഗീത പരിശീലനം നൽകുമെന്ന് അജിത്ത് വളവിൽ അറിയിച്ച. വിവിധ മേഖലകളിൽ സംസ്ഥാന-ദേശീയ ബഹുമതികൾ നേടിയവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. സജിത്ത് നാരായണൻ, കെ.വി.മുരളിധരൻ, ചാലക്കര പുരുഷു, ആനന്ദ് കുമാർ പറമ്പത്ത്, പ്രദീപ് പത്മനാഭൻ, കെ.കെ.രാജീവ്, കെ.അശോകൻ സംസാരിച്ചു. തുടർന്ന് ഗാനമേള അരങ്ങേറി.

Leave A Reply

Your email address will not be published.