മാഹി : കലാ സാഹിത്യ മേഖലകളിൽ പുതുച്ചേരി സർക്കാറിൻ്റെ കലൈമാമണി അവാർഡ് നേടിയവരുടെ കൂട്ടായ്മയായ
പുതുവൈ കലൈമാമണി അവാർഡീസ് അസോസിയേഷൻ മാഹിയിൽ രൂപികരിച്ചു. ഉത്തമരാജ് മാഹി (പ്രസിഡന്റ്), ചാലക്കര പുരുഷു (വൈസ് പ്രസിഡന്റ്), ആർട്ടിസ്റ്റ് സതീശങ്കർ (സിക്രട്ടറി), രേണുക ടീച്ചർ (ജോ: സെക്രട്ടറി), കെ.കെ.രാജീവ് (ട്രഷറർ) ആർട്ടിസ്റ്റ് പ്രേമൻ, അഴിയൂർ നാരായണൻ, പ്രിയ രഞ്ചിത്ത്, ദിവ്യ പ്രിതേഷ്എന്നിവർ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ കമ്മിറ്റിയാണ് രൂപികരിച്ചത്.
കലാ-സാംസ്കാരിക വകുപ്പിന് മാഹിയിൽ ഓഫീസ് വേണം
മാഹിയിൽ കലാ സാംസ്കാരിക വകുപ്പിൻ്റെ പ്രവർത്തനങ്ങൾ സജീവമാക്കാൻ ഓഫീസ് തുടങ്ങാനുള്ള നടപടി സ്വീകരിക്കണമെന്ന് കലൈമാമണി അവാർഡിസ് അസോസിയേഷന്റെ പ്രഥമ യോഗം പുതുച്ചേരി സർക്കാറിനോടാവശ്യപ്പെട്ടു. മാഹി ഗവ.ഹൗസിൽ വെച്ച്പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ആരെയും അറിയിക്കാതെ സാഹിത്യസന്ധ്യ എന്ന പേരിൽ മയ്യഴി ഭരണകൂടം നടത്തിയ പാരിപാടിയെ യോഗം ശക്തമായി അപലപിച്ചു. അസോസിയേഷൻ പ്രസിഡണ്ട് കലൈമാമണി ഉത്തമരാജ് മാഹി അദ്ധ്യക്ഷത വഹിച്ചു.