Latest News From Kannur

യൂസർ ഫീ ബഹിഷ്കരണ സമര പ്രഖ്യാപന കൺവെൻഷൻ നടത്തി

0

മാഹി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയുടെ നേതൃത്വത്തിൽ യൂസർ ഫീ ബഹിഷ്കരണ സമര പ്രഖ്യാപന കൺവെൻഷൻ നടത്തി. പ്രസിഡന്റ് ഷാജി പിണക്കാട്ട് അദ്ധ്യക്ഷത വഹിച്ച പരിപാടി മാഹി വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ കെ. കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
നാലുതറ മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് പായറ്റ അരവിന്ദൻ കെ.കെ. ശ്രീജിത്ത് കെ.ഭരതൻ , തുടങ്ങിയവർ സംസാരിച്ചു. ടി.എം. സുധാകരൻ, പി.പി. റഹീസ്, സ്റ്റാർ പ്രദീപ്, ദിനേശൻ പൂവ്വച്ചേരി, എ. വി. യുസഫ്, സഫീർ  സ്കൈസോൺ മുഹമ്മദ് ഫൈസൽ കേയി എന്നിവർ നേതൃത്വം നൽകി.

ഏകോപന സമിതി ജനറൽ സെക്രട്ടറി ഷാജു കാനത്തിൽ സ്വാഗതവും, ഏകോപന സമിതി ട്രഷറർ അഹമ്മദ് സമീർ നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.