പ്രവൃത്തിദിനം ആഴ്ചയിൽ 5 ആക്കണം, 27ന് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; അടുപ്പിച്ച് 4 ദിനം ബാങ്കുകൾ അടഞ്ഞുകിടക്കും?
ന്യൂഡൽഹി : ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ 5 ദിവസമാക്കണമെന്ന ശുപാർശ 2 വർഷമായിട്ടും കേന്ദ്രം നടപ്പാക്കാത്തതിനെതിരെ 27ന് രാജ്യമാകെ ബാങ്ക് ജീവനക്കാർ പണിമുടക്കും. ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. 27ന് പണിമുടക്ക് നടന്നാൽ റിപബ്ലിക് ദിന അവധിയും ശനിയും ഞായറും ചേർത്ത് അടുപ്പിച്ച് 4 ദിവസം (24 മുതൽ 27 വരെ) ബാങ്കുകൾ അടഞ്ഞു കിടന്നേക്കും.