Latest News From Kannur

മാഹി സ്കൂൾകലോൽസവ് : പള്ളൂർ നോർത്ത് ജി. എൽ. പി.യും മാഹി ജി.എം.എസ്സും ജേതാക്കൾ!

0

മാഹി : പന്തക്കൽ പി.എം. ശ്രീ. ഐ. കെ.കെ. ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടു ദിവസമായി സംഘടിപ്പിച്ച മേഖലാതല സ്കൂൾ കലോത്സവത്തിൽ എൽ.പി. വിഭാഗത്തിൽ പള്ളൂർ നോർത്ത് ഗവൺമെൻ്റ്  ലോവർ പ്രൈമറി സ്കൂളും യു.പി.വിഭാഗത്തിൽ മാഹി ഗവ. മിഡിൽ സ്കൂളും കൂടുതൽ പോയൻ്റുകൾ നേടി വിജയ കിരീടമണിഞ്ഞു.

മേഖലിയിൽ ഗവ. വിദ്യാലയങ്ങളിൽ സി. ബി. എസ്. സി പാഠ്യ പദ്ധതി നിലവിൽ വന്ന ശേഷം നടാടെ സംഘടിപ്പിച്ച കലോത്സവം മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിൽ പുതിയ ഉണർവ്വുണ്ടാക്കി.

കലോത്സവിന്റെ സമാപന സമ്മേളനം മാഹി പൊലീസ് സൂപ്രണ്ട് ഡോ.. വിനയ് കുമാർ ഗാഡ്ഗേ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങൾക്കുള്ള ചാമ്പ്യൻഷിപ്പും വജയികൾക്കുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു.

വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം എം തനൂജ അധ്യക്ഷയായി.

സ്കൂൾ പ്രിൻസിപ്പൽ കെ ഷീബ കലോത്സവ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സി. ഇ. രസിത സ്വാഗതവും ജനറൽ കൺവീനർ എം വി . ശ്രീലത നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.