പാനൂർ :
മുൻമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന പി.ആർ. കുറുപ്പിൻ്റെ 25-ാമത് ചരമ വാർഷികാചരണത്തിന്റെ ഭാഗമായി ജനുവരി 11 ന് ഞായറാഴ്ച രാവിലെ 9.30 ന് പാനൂർ പി.ആർ.എം.ഹയർ സെക്കൻഡറി സ്ക്കൂളിൽ വെച്ച് സംസ്ഥാനതല പ്രൈസ് മണി ചെസ് ടൂർണമെന്റ് നടത്തും. പൊതു ഇനം, അണ്ടർ 15, അണ്ടർ 10 എന്നീ മൂന്നു വിഭാഗങ്ങളിലായി നടത്തുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നവർ ജനുവരി ഒൻപതിന് വൈകീട്ട് 5 മണിക്ക് മുൻപായി റജിസ്റ്റർ ചെയ്യണം. ഫോൺ: 9446775712