ചൊക്ലി:വിനോദസഞ്ചാര വകുപ്പിന്റെ(DTPC )കീഴിൽ 1 കോടി രൂപ മുടക്കി ഒളവിലം -കവിയൂർ ബണ്ട് റോഡിൽ സൗന്ദര്യവൽക്കരണം നടത്തി സഞ്ചാരികൾക്ക് ഇരിക്കാനുള്ള ഇരിപ്പിടവും, ഷെൽട്ടറും, മൂന്നു കഫ്റ്റീര്യയും നിർമിച്ചു മിനി പാർക്കാക്കി മാറ്റി ഇപ്പോൾ ധാരാളം ആളുകൾ വൈകുന്നേരങ്ങളിൽ പല സ്ഥലങ്ങളിൽ നിന്നായി ഇവിടെ വന്നു പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നു. പാർക്കിന്റെ ഇരുഭാഗങ്ങളിലും വത്യസ്ഥ യിനം കണ്ടൽകാടുകൊണ്ട് നിറഞ്ഞതിനാൽ വിവിധ തരം പക്ഷികളുടെ ആവാസ കേന്ദ്രം കൂടിയാണ്. പക്ഷി നിരീക്ഷണത്തിന് വളരെ സാധ്യതയുള്ള ഈ പാർക്കിന്റെ അവസ്ഥ ഇപ്പോൾ വളരെ ശോചനീയമാണ്. പാർക്കിലും റോഡിലും കാടുകയറിയും റോഡിന്റെ ഇരു ഭാഗത്തുമുള്ള സുരക്ഷാ കമ്പികൾ തുരുമ്പെടുത്ത് നശിക്കുന്നു കോടികൾ ചിലവാക്കി ഇത്തരം പാർക്കുകളും,മറ്റും നിർമിച്ചു ഉദ്ഘാടനം കഴിഞ്ഞാൽ പിന്നീട് അധികാരികളോ, ടൂറിസം വകുപ്പോ അവ നിലനിർത്തി നല്ലരീതിയിൽ സംരക്ഷിക്കാൻ വേണ്ട ഒരു നടപടിയും ഉണ്ടാവുന്നില്ല. അതുകൊണ്ട് തന്നെ മനോഹരമായി സൗന്ദര്യവൽക്കരണം നടത്തിയ ഈ പാർക്ക് ശുചീകരിക്കുവാനും സംരക്ഷിക്കാനും വേണ്ട നടപടികൾ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെയും വിനോദ സഞ്ചാരികളുടെ ആവശ്യം