തലശേരി :
മലയാളി മാസ്റ്റേർസ് അത്ലറ്റിക്ക് അസോസിയേഷൻ കണ്ണൂർജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ , ചെന്നൈയിൽ നടന്ന ഏഷ്യൻ മാസ്റ്റേർസ് അത് ലറ്റിക്ക് മത്സരത്തിൽ പങ്കെടുത്തവരും മെഡൽ നേടിയവരുമായ കണ്ണൂർ ജില്ലയിലെ കായികതാരങ്ങൾക്ക് അനുമോദനവും സമ്മാന വിതരണവും 28 ന് ഞായറാഴ്ച ഉച്ചക്ക് 2.30 ന് തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻ്ററി സ്കൂളിൽ നടത്തും . ഏഷ്യൻ മീറ്റിൽ കേരളത്തിനായി ഏറ്റവും കൂടുതൽ മെഡൽ നേടിയ വ്യക്തിഗത ചാമ്പ്യൻ എം സുജാത ടീച്ചറെ ആദരിക്കും.
എം എം എ എ കണ്ണൂർ ജില്ല പ്രസിഡണ്ട് സോഫിയ വിജയകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സദസ്സ് വി.ഇ.കുഞ്ഞനന്തൻ ഉദ്ഘാടനം ചെയ്യും.
റിട്ടയേർഡ് ജോയിൻ്റ് എക്സൈസ് കമ്മീഷണർ സുരേഷ് പി സമ്മാന വിതരണം നിർവ്വഹിക്കും .
സംസ്ഥാന വൈസ് പ്രസിഡണ്ട് എ.മുകുന്ദൻ , നന്ദഗോപാൽ പി.വി , റസാഖ് കെ ,
ഷമിൻ കെ.കെ ,
രവീന്ദ്രൻ ജി ,
പദ്മനാഭൻ എം എന്നിവർ ആശംസയർപ്പിക്കും. എം.സുജാത ടീച്ചർ ആദരസമർപ്പണത്തിന് മറുമൊഴി പറയും. ജില്ല സെക്രട്ടറി സുധി വി കെ സ്വാഗതവും ട്രഷറർ സുശാനന്ദ് ടി.കെ കൃതജ്ഞതയും പറയും.