Latest News From Kannur

*എടപ്പാടി ക്ഷേത്രം ആണ്ടു തിറ മഹോത്സവം 28 ന് തുടങ്ങും* 

0

മമ്പറം :

മമ്പറം എടപ്പാടിമെട്ട ശ്രീ എടപ്പാടി കളരി ഭഗവതി ക്ഷേത്രം ആണ്ടു തിറ മഹോത്സവം 28 , 29, 30 ഞായർ , തിങ്കൾ , ചൊവ്വ ദിവസങ്ങളിൽ നടക്കും.

വീരകേരള വർമ്മ പഴശ്ശിരാജാവിൻ്റെ സൈനികർക്കായുള്ള നാല് കളരി പരിശീലന കേന്ദ്രങ്ങളിൽ ഒന്നായും മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവൽ ഇന്ദുലേഖയുടെ കർത്താവ് ഒ.ചന്തുമേനോൻ്റെ പിതാവ് തഹസിൽദാർ എടപ്പാടി ചന്തുനായരുടെ തറവാട് ക്ഷേത്രമായും മുൻകാലങ്ങളിൽ പ്രസിദ്ധമായ എടപ്പാടി തറവാട് ക്ഷേത്രം ഉത്തര മലബാറിലെ തെയ്യസ്ഥാനങ്ങളിൽ പ്രധാനപ്പെട്ടതാണ്.

28 ന് ഞായറാഴ്ച വൈകിട്ട് ഭൈരവാദി ദേവീദേവൻമാരുടെ കൊടിയിലത്തോറ്റത്തോടെ തെയ്യാട്ടങ്ങൾക്ക് തുടക്കമാവും.

29 ന് തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് അടിയറവരവ് , വൈകിട്ട് 4 മണിക്ക് ഭൈരവൻ വെള്ളാട്ടം, 5 മണിക്ക് ശാസ്തപ്പൻ വെള്ളാട്ടം എന്നിവയും തുടർന്ന് സന്ധ്യക്ക് ശേഷം രക്തചാമുണ്ഡി , കരുവാൾ , വിഷ്ണുമൂർത്തി , ഉച്ചിട്ട , വെള്ളാട്ടങ്ങളും രാത്രി 10 മണിക്ക് ശ്രീപോർക്കലീ ദേവിയുടെ കുളിച്ചെഴുന്നള്ളത്ത് പുറപ്പെടലും 11 മണിക്ക് കലശത്തോട് കൂടിയുള്ള കുളിച്ചെഴുന്നെള്ളത്തിൻ്റെ ക്ഷേത്രപ്രവേശവും നടയാട്ടവും നടക്കും. തുടർന്ന് രക്തചാമുണ്ഡിയുടെ തിരുമാർ എഴുന്നെള്ളത്ത് , ഉച്ചിട്ട ഭഗവതിയുടെ മേലേരി കൂട്ടൽ എന്നിവ ക്ഷേത്രമുറ്റത്ത് നടക്കും.

ക്ഷേത്രോത്സവത്തിൻ്റെ മൂന്നാം ദിവസമായ 30 ന് ചൊവ്വാഴ്ച്ച പുലർച്ചെ 2 മണിക്ക് ഗുളികൻ തിറയോടെ ക്ഷേത്രത്തിലെ തെയ്യാട്ടങ്ങൾ ആരംഭിക്കും. രാവിലെ 4 മണിക്ക് ഭൈരവൻ , 5 ന് കരുവാൾ , 5.45 ന് ശാസ്തപ്പൻ , 7 ന് രക്തചാമുണ്ഡി , 8ന് വിഷ്ണുമൂർത്തി , 9 ന് ശ്രീ പോർക്കലി ദേവി തിറയാട്ടങ്ങളും , ഉച്ചക്ക് 12ന് ഉച്ചിട്ട ഭഗവതിയുടെ മേലേരി പ്രവേശം , 2 ന് തിരുമുറ്റത്ത് വലിയ ഗുരുതി ചടങ്ങ് , തുടർന്ന് കളിയാമ്പള്ളിയോടെ ക്ഷേത്രോത്സവസമാപനം കുറിക്കും.

Leave A Reply

Your email address will not be published.