മയ്യഴിയുടെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായ മുൻമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ഇ.വത്സരാജിൻ്റെ ആത്മകഥാ പുസ്തകമായ എന്റെ മയ്യഴി എന്ന പുസ്തക പ്രകാശന കമ്മിറ്റിയുടെ അവലോകന യോഗം നടത്തി. ഇ.വത്സരാജ് തൻ്റെ സ്നേഹ സമ്മാനമായി പുസ്തകം വിതരണവും നടത്തി. സംഘാടക സമിതി ചെയർമാൻ രമേശ് പറമ്പത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.മോഹനൻ, സത്യൻ കേളോത്ത്, അസീസ് മാഹി, വി.കെ.വിജയൻ മാസ്റ്റർ, സജിത്ത് നാരായണൻ കെ.കെ.അനിൽ കുമാർ, വാഴയിൽ ശശിധരൻ, പി.പി.അശാലത, പി.ശ്യാംജിത്ത് സംസാരിച്ചു.