മഹാത്മ റസിഡൻസ് അസോസിയേഷനിൽ ഇഫ്താർ സംഗമം

മഹാത്മ റസിഡൻസ് അസോസിയേഷനിൽ ഇഫ്താർ സംഗമം
മാഹി: വെസ്റ്റ് പള്ളൂരിലെ മഹാത്മ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പുണ്യമാസമായ റമദാനോടനുബന്ധിച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ചാലക്കര ജുമാ മസ്ജിദ് ഇമാം അഷ്കർ പ്രഭാഷണം നടത്തിയ ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് സിയാദ് ടി. അധ്യക്ഷത വഹിച്ചു.
JFRA പ്രസിഡന്റ് ഷാജി പിണക്കാട്ട് ആശംസകൾ നേർന്നു. സെക്രട്ടറി രുപേഷ് സ്വാഗതവും ട്രഷറർ രസ്ന അരുൺ നന്ദിയും പറഞ്ഞു.
എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രവീൺ കെ.വി., പ്രദീപൻ കെ.വി., രാജൻ ടി.പി., കലേഷ്, ശ്രീജു എന്നിവരും അസോസിയേഷനിലെ മറ്റ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി. ഇരുന്നൂറിലധികം പേർ പങ്കെടുത്ത ഇഫ്താർ സംഗമം സൗഹൃദവും ഐക്യവും പങ്കുവെച്ച ശ്രദ്ധേയമായ പരിപാടിയായി