മഹിളാ കോൺസ്സിന് പുതുമുഖം: ആദരവും അനുമോദനവും ഇന്ന് മാഹിയിൽ

മാഹിയിൽ മഹിളാ കോൺഗ്രസ്സിന് പുതുജീവൻ നൽകാൻ നിയമിതരായ മഹിളാ കോൺഗ്രസ്സിന്റെ സംസ്ഥാന ബ്ലോക്ക് ഭാരവാഹികൾക്ക് ഇന്ന് മാഹിയിൽ ആദരവും അനുമോദനവും നൽകുന്നു. ഇന്ന് വൈകുന്നേരം 4.30 ㎡ മാഹി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന അനുമോദന ചടങ്ങിന്റെ ഉദ്ഘാടനം മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് നിർവ്വഹിക്കും. രമേശ് പറമ്പത്ത് എം.എൽ.എ മുഖ്യ ഭാഷണം നടത്തു. മാഹി ബ്ലോക്ക് മഹിളാ കോൺഗ്രസ്സ് പ്രസിഡണ്ടായി ശോഭ പി.ടി.സിയുടെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റിയും സംസ്ഥാന മഹിളാ കോൺഗ്രസ്സ് .ഭാരവാഹികളായി നിയമിതരായ പി.പി.ആശാലത, നളിനി ചാത്തു, കാഞ്ചന നാണു എന്നിവർക്കുമാണ് അനുമോദനം നൽകുന്നത്.