മാഹി: കരാത്തെ കേരള അസോസിയേഷൻ്റെ ഡിസിപ്ലിൻ കമ്മറ്റി ചെയർമാനായും എക്സിക്യൂട്ടീവ് മെമ്പറായും പാറാൽ കരാത്തെ സ്കൂളിലെ മുഖ്യ പരിശീലകൻ സെൻസായ് കെ.വിനോദ് കുമാർ തെരഞ്ഞെടുക്കപ്പെട്ടു.35 വർഷമായി കേരളത്തിലും വിദേശങ്ങളിലുമുള്ള കരാത്തെ പരിശീലന കേന്ദ്രങ്ങളിലെ സജീവ സാനിധ്യമാണ്. സെൻസായ് വിനോദ്കുമാറിന്എറണാകുളത്തു വച്ച് നടന്ന നിഹോൺ ഷോട്ടോക്കാൻ കരാത്തെ അസോസിയേഷന്റെ എക്സിക്യൂട്ടീവ് മീറ്റിംഗിൽ വച്ച് തിരുവനന്തപുരം ജില്ലാ ചീഫ് ഇൻസ്‌ട്രക്ടർ സെൻസായ് രാജീവ് നാഥ് ഉപഹാരം നൽകി ആദരിച്ചു.