മാഹി : തലശ്ശേരി മാഹി ബൈപ്പാസിന്റെ പണി കഴിഞ്ഞു ഉദ്ഘാടനത്തിന് തയ്യാറായി നിൽക്കുമ്പോൾ പള്ളൂരിലെ പല ഭാഗങ്ങളിലും സർവീസ് റോഡുകളുടെ പണികൾ പൂർത്തിയാവാതെ നിൽക്കുകയാണ്. ഹൈവേയുടെ പണികൾ പൂർത്തിയായി കഴിഞ്ഞാൽ സർവീസ് റോഡിന്റെ പണി തീർക്കാതെയുളള സ്ഥലങ്ങൾ കേരളത്തിലും മറ്റും നിലവിലിരിക്കെ, തലശ്ശേരി മാഹി ബൈപാസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തന്നെ മാഹി പളളൂരിലെ സർവ്വീസ് റോഡുകളുടെ പണികളും ഉടൻ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് മയ്യഴിയിലെ ജീവകാരുണ്യ പ്രവർത്തകനായ റിയാസ് പി.പി. വട്ടക്കാരി കൈതാൽ, മദ്രാസ് ഹൈക്കോടതിയിൽ പൊതു താൽപര്യ ഹരജി ഫയൽ ചെയ്തു