മാഹി: ന്യൂമാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്ര തിറ മഹോത്സവം ഫെബ്രുവരി ഒമ്പത് മുതൽ 14 വരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി ഒമ്പതിന് ഉച്ച പൂജക്ക് ശേഷം കൊടിയേറ്റം നടത്തും. വൈകീട്ട് ക്ഷേത്ര മാതൃ സമിതിയുടെ നേതൃത്വത്തിൻ കലവറ നിറക്കൽ ഘോഷയാത്ര. ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല ഗ്രന്ഥാലയത്തിൻ്റെ 10 മത് വാർഷിക ആഘോഷം സാംസ്കാരിക സായാഹ്നം വൈകുന്നേരം 6.30 ന്കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും. ഇ.വി.വത്സൻ വടകര മുഖ്യപ്രഭാഷണം, തുടർന്ന് ഡാഫോഡിൽസിന്റെ ഗാനമേളയുമുണ്ടാകും.ഫെബ്രുവരി 10 ന് രാത്രി 8.15 ന് ലോകെ റെക്കാർഡ് ജേതാവ് ശാർങധരൻ കൂത്തുപറമ്പ് നയിക്കുന്ന ടീം ക്ലാസ്സിയുടെ മെഗാ എൻ്റർടൈൻമെൻ്റ് ഷോ, ഫെബ്രുവരി 11ന് രാത്രി 8.15 ന് ആശ്രയ റസിഡൻസ് അസോസിയേഷൻ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന എൻ്റർടൈൻമെൻ്റ് ഷോ റിഥം ഓഫ് 2024 , ഫെബ്രുവരി 12 ന് രാത്രി 8.15 ന് സ്വാതി തീയറ്റേഴ്സ് അവതരിപ്പിക്കുന്ന ഇവൻ രാധേയൻ നാടകവുമുണ്ടാകും. ഫെബ്രുവരി 13 ന് രാവിലെ ദൈവത്തെ കാണൽ,വൈകുന്നേരം 5.30 ന് വെള്ളാട്ടം, രാത്രി 12ന് കലശം വരവ്, ഗുരുതി എന്നിവയും 14 ന് അതിരാവിലെ മുതൽ ഗുളികൻ, ഘണ്ടാകർണ്ണൻ, കുട്ടിച്ചാത്തൻ, നാഗഭഗവതി, ഭഗവതി തെയ്യങ്ങളുടെ തിറയാട്ടത്തിന് ശേഷം
കൊടിയിറക്കം നടക്കും. ദിവസേന ഉച്ച ഒരു മണിക്ക് പ്രസാദ ഊട്ട് ഒരുക്കിയിട്ടുണ്ട്.
ഫെബ്രുവരി 9 മുതൽ 13 വരെ മൃത്യുഞ്ജയഹോമം, നവകം, പഞ്ചഗവ്യം, കലശപൂജ, കലശാഭിഷേകം, പൂമൂടൽ എന്നിവയും . 11 ന് മൃത്യുഞ്ജയഹോമം, 12 ന് ധന്വന്തരി പൂജ എന്നിവയുമുണ്ടാകും.
വാർത്ത സമ്മേളനത്തിൽ ക്ഷേത്ര പ്രസിഡണ്ട് ടി പി ബാലൻ,സെക്രട്ടറി പി കെ സതീഷ് കുമാർ, ഖജാൻജി പി വി അനിൽകുമാർ, വായനശാല സെക്രട്ടറി ടി ഹരീഷ് ബാബു, ക്ഷേത്ര ഭാരവാഹികളായ പൊത്തങ്ങാട്ട് രാഘവൻ ഷാനീഷ് സി ടി കെ എന്നിവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.