Latest News From Kannur

പരിധി കടന്ന് ലഗേജ് കൊണ്ടുപോയാല്‍ അധിക ചാര്‍ജ്; നിരക്ക് വര്‍ധനയുമായി റെയില്‍വേ

0

ട്രെയിന്‍ യാത്രയില്‍ നിശ്ചിത ഭാരത്തേക്കാള്‍ കൂടുതല്‍ ലഗേജ് കൊണ്ടുപോകുന്നവര്‍ക്കെതിരെ അധിക ചാര്‍ജ് ഏര്‍പ്പെടുത്താന്‍ റെയില്‍വേ. ദീര്‍ഘദൂര ട്രെയിനുകളുടെ നിരക്ക് റെയില്‍വേ കഴിഞ്ഞ ദിവസമാണ് വര്‍ധിപ്പിച്ചത്. ഇതിനിടെയാണ് ലഗേജുകളുടെ ഭാരത്തിന് അനുസരിച്ച് കൂടുതല്‍ തുക ഈടാക്കുന്നത്.

അതേസമയം, വിമാനങ്ങളിലെന്നപോലെ ട്രെയിനുകളിലും നിശ്ചിത പരിധിയേക്കാള്‍ കൂടുതല്‍ ലഗേജ് കൊണ്ടുപോകുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. ട്രെയിനുകളില്‍ നിശ്ചിത ഭാരത്തില്‍ കൂടുതല്‍ കൊണ്ടുപോകുന്നത് സഹയാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്നുവെന്നാണ് റെയില്‍വേയുടെ ന്യായം. ഇതിന് അധിക ചാര്‍ജ് ഈടാക്കും.

രണ്ടാം ക്ലാസില്‍ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരന് 35 കിലോഗ്രാം ലഗേജ് സൗജന്യമായും 70 കിലോഗ്രാം വരെ അധിക ചാര്‍ജ് നല്‍കിയും കൊണ്ടുപോകാന്‍ അനുവാദമുണ്ട്. സ്ലീപ്പര്‍ ക്ലാസ് യാത്രക്കാര്‍ക്ക് സൗജന്യമായി 40 കിലോഗ്രാം സൗജന്യമായും 80 കിലോഗ്രാം ചാര്‍ജ് നല്‍കിയും കൊണ്ടുപോകാം. എസി 3 ടയര്‍ അല്ലെങ്കില്‍ ചെയര്‍ കാറില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് 40 കിലോഗ്രാം സൗജന്യ അലവന്‍സ് അനുവദിച്ചിട്ടുണ്ട്. ഇത് പരമാവധി പരിധി കൂടിയാണ്.

ഫസ്റ്റ് ക്ലാസ്, എസി 2 ടയര്‍ യാത്രക്കാര്‍ക്ക് 50 കിലോഗ്രാം ലഗേജ് സൗജന്യമായും പരമാവധി പരിധി 100 കിലോഗ്രാം വരെയും കൊണ്ടുപോകാന്‍ അനുവാദമുണ്ട്. എസി ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് 70 കിലോഗ്രാം സൗജന്യമായും 150 കിലോഗ്രാം വരെ ചാര്‍ജ് ഈടാക്കിയും കൊണ്ടുപോകാം.

Leave A Reply

Your email address will not be published.