പി. എം. ശ്രീ.ഉസ്മാൻ ഗവ.ഹൈസ്ക്കൂൾ ചാലക്കര പ്രീ സ്കൂൾ വിഭാഗം തീം ഫസ്റ്റിൻ്റെ ഭാഗമായി ”വജിറ്റബിൾ ആൻ്റ് ഫ്രൂട്ട്സ് ” ദിനം ആചരിച്ചു. വൈവിധ്യങ്ങളായ പഴങ്ങളും പച്ചക്കറികളും നേരിട്ട് കണ്ടും, സ്പർശിച്ചും, രുചിച്ചും മനസ്സിലാക്കാൻ കഴിഞ്ഞത് കൊച്ചു കുട്ടികളിൽ സന്തോഷവും അറിവും പകർന്നു നൽകി. പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവയുടെ പോഷക ഗുണങ്ങളേക്കുറിച്ച് എസ്.എം.സി.ചെയർപേഴ്സൻ സിനി പരിപാടി ഉൽഘാടനം ചെയ്തു കൊണ്ടുള്ള പ്രസംഗത്തിൽ പ്രതിപാദിച്ചു. ഹെഡ്മാസ്റ്റർ. കെ.വി. മുരളീധരൻ അധ്യക്ഷം വഹിച്ചു. ചടങ്ങിൽ എസ്.എം.സി.അംഗങ്ങളായ . ജസ്ന, സജിത് പായറ്റ എന്നിവരും രക്ഷിതാക്കളും പങ്കെടുത്തു. റഷീന സ്വാഗത മരുളി. അധ്യാപികമാരായ രേഷ്ന, നിശിത, അമയ എന്നിവർ നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.