എനര്‍ജി മാനേജ്മെന്റ് സെന്റര്‍ -കേരള
തിരുവനന്തപുരം: എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെസ്ഥാപകദിനത്തോടുനുബന്ധിച്ച് മൂന്ന് ദിവസങ്ങളിൽ നടത്തുന്ന രാജ്യന്തരഊര്‍ജ്ജമേള തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ ഇന്ന് (07.02.24) ഉദ്ഘാടനം ചെയ്തു. ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍, വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ കൃഷ്ണൻകുട്ടി എന്നിവർ മേളക്ക് നൽകിയ പ്രത്യേക സന്ദേശത്തോടുകൂടി മേളക്ക് തുടക്കം കുറിച്ചു . കേരള സംസ്ഥാന ഊര്‍ജ്ജ സംരക്ഷണ പുരസ്ക്കാരം നിയമസഭാ സ്പീക്കര്‍ ശ്രീ. എ.എന്‍ ഷംസീര്‍ പുരസ്ക്കാര ജേതാക്കള്‍ക്ക് സമർപ്പിച്ചു. . സംസ്ഥാനത്തിന് കാർബൺ നൂട്രാലിറ്റി കൈവരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ഊർജ മേള ഗൗരവമായി ചർച്ച ചെയ്യണമെന്നും കുട്ടികൾക്ക് ഇത്തരം കാര്യങ്ങളിൽ അറിവ് പകരുന്നതിന് ശ്രമിക്കണമെന്നും സ്പീക്കർ പറഞ്ഞു.ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി സെക്രട്ടറി ശ്രീ. മിലിൻഡ് ദിയോറെ , നവകേരളം കര്‍മ്മ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി.ടി.എന്‍ സീമ, കൗണ്‍സിലര്‍ ശ്രീമതി. രാഖി രവി കുമാർ, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ശ്രീ.ജി വിനോദ്, ഇ.ഇ.എസ്.എല്‍ ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ശ്രീ.വെങ്കിടേഷ് ദ്വിവേദി എന്നിവര്‍ ചടങ്ങിന് ആശംസ പറഞ്ഞു. മേളയിൽ ശാസ്ത്ര എൽ ഇ ഡീ ബൾബ് റിപ്പയറിംഗ് പ്രദർശനം എന്നിവ സജ്ജീകരിച്ചിട്ടുണ്ട് സ്റ്റുഡൻ്റ് എനർജി കോൺഗ്രസിനോട് അനുബന്ധിച്ചുളള മത്സരപരിപാടികൾ മൂന്ന് ദിവസങ്ങളിലും നടക്കും.