പാനൂർ:
അണിയാരം ശ്രീ മൂത്തേടത്ത് ദേവസ്ഥാനം തിറ മഹോത്സവം ഫെബ്രുവരി 10, 11, 12 ചൊവ്വ , ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും. 10 ന് നട്ടത്തിറ, 11 ന് താലപ്പൊലി ഘോഷയാത്ര, കലശം വരവ്, വെള്ളാട്ടങ്ങൾ, പ്രസാദ ഊട്ട് എന്നിവ നടക്കും.താലപ്പൊലി ഘോഷയാത്ര വലിയാണ്ടി പീടിക പറമ്പത്ത് ദേവീക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. 12 ന് ഗുളികൻ, നാഗഭഗവതി, കുട്ടിച്ചാത്തൻ, ഘണ്ടാകർണ്ണൻ, വസൂരിമാല, വിഷ്ണുമൂർത്തി തെയ്യം തിറകൾ, പ്രസാദ ഊട്ട് എന്നിവ ഉണ്ടാകും.