Latest News From Kannur

സ്റ്റാറ്റിയൂട്ടറി പെൻഷൻ പദ്ധതി പുന:സ്ഥാപിക്കുക

0

കേരള ബഡ് ജറ്റിൽ പ്രഖ്യാപിച്ച പ്രകാരം 01/04/2026 മുതൽ സർക്കാർ നടപ്പിലാക്കാൻ പോകുന്ന അഷ്യുവേർഡ് പെൻഷൻ പദ്ധതിയിൽ പ്രതിമാസം ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെയും, ഡി എ യുടെയും 10% പിടിചെടുക്കുകയും ഈ തുക ജീവനക്കാരുടെ ഒരു അക്കൗണ്ടിലും പോകുന്നില്ല എന്നത് കൊണ്ട് തന്നെ, ഇത് കോൺട്ര ബ്യൂട്ടറി പെൻഷൻ പദ്ധതിയുടെ മറ്റൊരു തനി പകർപ്പായി മാത്രമേ ഇതിനെ കാണാൻ കഴിയുകയുള്ളു ജീവനക്കാരെ പറ്റിക്കുന്ന അഷ്യുവേർഡ് പെൻഷൻ പദ്ധതി നടപ്പിലാക്കരുതെന്നും, സർക്കാർ പ്രകടനപത്രികയിൽ പറഞ്ഞത് പ്രകാരം മുഴുവൻ ജീവനക്കാരെയും സ്റ്റാറ്റിയൂട്ടറി പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തണം മെഡി സെപ്പ് പദ്ധതിയിലെ ന്യൂനതകൾ പരിഹരിക്കണം , മുഴുവൻ ജീവനക്കാർക്കും ലീവ് സറണ്ടർ ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം എന്നും എയിഡഡ് സ്കൂൾ മിനി സ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ റവന്യൂ ജില്ലാ കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു. ബജറ്റിൽ 15% ഡി എ വകയിരുത്തിയ സർക്കാർ നടപടിയേ സ്വാഗതം ചെയ്യുന്നു.
അസോസിയേഷന്റെ സംസ്ഥാന ട്രഷറർ ശ്രീ. ഗോപീകൃഷ്ണൻ എൻ സി ടി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശ്രീ. ഷിബു എ. കെ. സ്വാഗതം പറഞ്ഞു ജില്ലാ പ്രസിഡണ്ട് ശ്രീ. സന്തോഷ് കരിയാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ. രാജേഷ് കലിക്കോടൻ, ശ്രീ.ദേവീദാസ്, തലശ്ശേരി വിദ്യ. ജില്ല സെക്രട്ടറി ശ്രീ. മനോജ് കെ.വി, ട്രഷറർ ശ്രീ. സന്തോഷ് കുമാർ പി , മുൻ സംസ്ഥാന പ്രസിഡന്റുമാരായ ശ്രീ. ജതീന്ദ്രൻ കെ. വി., ശ്രീ. എ. രാജേഷ് കുമാർ, ശ്രീ. അബ്ദുഫസൽ, ശ്രീ. സുജിത്ത് സി, ശ്രീ. ഇസ്മയിൽ ടി പി, ശ്രീ. ജയേഷ് വി, ശ്രീ. രതീഷ് എന്നിവർ സംസാരിച്ചു. ശ്രീ. ജഗദീഷ് കെ. നന്ദി പറഞ്ഞു.

Leave A Reply

Your email address will not be published.