കണ്ണൂർ :
തിരുവനന്തപുരത്ത് നടന്ന ദേശീയ മാസ്റ്റേർസ് അത് ലറ്റിക് മത്സരത്തിൽ കേരളതാരങ്ങളുടെ മെഡൽ നേട്ടം ശ്രദ്ധേയമായി.
റിലേ മത്സരത്തിലും കേരളത്തിലെ കായിക താരങ്ങൾ സ്വർണ്ണ മെഡൽ നേടി. 55 + വിഭാഗത്തിൽ 4 X 100 മീറ്റർ റിലേയിൽ സ്വർണ്ണം നേടിയത് സജിമോൻ പി.ഇ , ഹരിപ്രകാശ് പി.എം , വിനയൻ എം , സുധി വി.കെ എന്നിവരുൾപ്പെട്ട കേരള ടീമാണ്. 46 -ാമത് നാഷണൽ മാസ്റ്റേർസ് അത് ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ [ 2026 ] തമിഴ്നാട് ഒന്നാം സ്ഥാനവും കേരളം രണ്ടാം സ്ഥാനവും മണിപ്പൂർ മൂന്നാം സ്ഥാനവും നേടി. തമിഴ്നാട് 425 മെഡലുകൾ നേടി ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ രണ്ടാം സ്ഥാനക്കാരായ കേരളം 307 മെഡലും മൂന്നാം സ്ഥാനം നേടിയ മണിപ്പൂർ 83 മഡെലുകളും നേടി.
കേരളം പുരുഷൻമാരുടെ വിഭാഗത്തിൽ 182 ഉം സ്ത്രീകളുടെ വിഭാഗത്തിൽ 125 ഉം മെഡലുകൾ കരസ്ഥമാക്കി.