മാഹി:കൊച്ചിയിൽ നടന്ന 10544 നർത്തകികളെ അണിനിരത്തിയുള്ള
മെഗാ ഭരതനാട്യ നൃത്ത പരിപാടിയിൽ പങ്കെടുത്ത ശ്രീരഞ്ജിനി കലാ ക്ഷേത്രയിലെ നർത്തകി മാർക്കുള്ള ഗിന്നസ് വേൾഡ് റിക്കാർഡ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മേരിമാതാ കമ്മ്യൂണിറ്റിഹാളിൽ കലൈമാമണി ചാലക്കര പുരുഷുവിന്റെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം.എൽ എ ഉദ്ഘാടനം ചെയ്തു. സെന്റ് തെരേസ ബസലിക്ക റെക്ടർ
ഫാ:സെബാസ്റ്റ്യൻ കാരക്കാട്ടിൽ അനുഗ്രഹ ഭാഷണം നടത്തി.
ആർട്ടിസ്റ്റ് പ്രേമൻ , കവി
ആനന്ദ് കുമാർ പറമ്പത്ത്, ഗായിക മൈഥിലി ഗോവിന്ദ്,സംസാരിച്ചു.
സംവിധായകൻ രഞ്ചിത്ത് എം.ജി സ്വാഗതവും,
കലാക്ഷേത്ര പ്രിയ രഞ്ജിത്ത് നന്ദി പറഞ്ഞു.
ചിത്രവിവരണം.. രമേശ് പറമ്പത്ത് എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു.