Latest News From Kannur

മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റിന് വർണ്ണാഭമായ തുടക്കം ഉത്ഘാടന മത്സരത്തിൽ ബോച്ചേ AFC വയനാടിന് ഗംഭീര വിജയം

0

മാഹി: മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതി, മാഹിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിന്നേർസിനുള്ള ഡൗൺടൗൺ മാൾ ട്രോഫിയും ഗ്രാൻഡ് തേജസ്സ് ഷീൽഡും, റണ്ണേർസിനുള്ള ലക്സ് എവി സലൂൺ ട്രോഫിയും ഐഫോക്സ് ടെക്നോളജീസ് ഷീൽഡും ഉൾപ്പെടുത്തി നടക്കുന്ന നാൽപ്പത്തിരണ്ടാമത് ഫ്ളഡ് ലൈറ്റ് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിന് വർണ്ണാഭമായ കൊടിയേറ്റത്തോടെ തുടക്കമായി. ഇനി ഫുട്ബാൾ ആവേശത്തിൻ്റെ പതിനാറ് രാവുകളാണ് മയ്യഴിയെ കാത്തിരിക്കുന്നത്.
തലശ്ശേരി മുനിസിപ്പൽ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ടൂർണ്ണമെൻ്റ് ഉത്ഘാടനം ചെയ്തു. സെവൻസ് ഫുട്ബാൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം. സുമേഷ്, ടൂർണ്ണമെൻ്റ് കമ്മറ്റി രക്ഷാധികാരികളായ അഡ്വ. ടി. അശോക് കുമാർ, നൗഷാദ് കെ.പി., വടക്കൻ ജനാർധനൻ എന്നിവർ ആശംസാപ്രസംഗം നടത്തി. വിശിഷ്ടാതിഥികൾ ടൂർണ്ണമെൻ്റ് സംഘാടകരോടൊപ്പം ടീമംഗങ്ങളെ പരിചയപ്പെട്ടു.
ടൂർണ്ണമെൻ്റ് കമ്മറ്റി ചെയർമാൻ അനിൽ വിലങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ. സി. നികിലേഷ് സ്വാഗതവും മാഹി സ്പോർട്സ് ക്ലബ്ബ് ജനറൽ സെക്രട്ടറി അടിയേരി ജയരാജൻ നന്ദിയും പറഞ്ഞു. കരിമരുന്നു പ്രയോഗവും ചെണ്ടമേളവും മാനത്തേക്ക് ഉയർന്ന വർണ്ണബലൂണുകളും ഉത്ഘാടന ചടങ്ങുകൾക്ക് വർണ്ണാഭമായ മാറ്റുകൂട്ടി.
ഉത്ഘാടന മത്സരത്തിൽ ബോച്ചേ AFC വയനാട്, KRSC കോഴിക്കോട് ടീമിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് (5–1) പരാജയപ്പെടുത്തി ശക്തമായ തുടക്കം കുറിച്ചു.

ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ തയ്യിൽ വാരിയേർസ് മാഹി സ്പോൺസർ ചെയ്യുന്ന ഉഷ FC തൃശൂർ, ഉദയ FC പറമ്പിൽപീടികയെ നേരിടും.

Leave A Reply

Your email address will not be published.