കേന്ദ്രസർക്കാരിൻറെ ആർ ഡി എസ് എസ് (revamped distribution sector scheme R D S S)എന്ന പദ്ധതിയിൽപ്പെട്ട അതായത് ഇലക്ട്രിസിറ്റി വിതരണ പ്രസരണ നഷ്ടം കുറച്ചുകൊണ്ട് മെച്ചപ്പെട്ട വൈദ്യുതി വിതരണം നടത്തുന്നതിന് വേണ്ടി സാമ്പത്തിക നഷ്ടം കുറയ്ക്കാൻ വേണ്ടി ആവിഷ്കരിച്ച പദ്ധതിയാണ് ആർ ഡി എസ് എസ്
ഇതിൽ പ്രകാരം പുതുച്ചേരി ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെൻറ്ന് കീഴിൽ പഴകിയ എച്ച് ടി അലൂമിനിയം ലൈൻ മാറ്റി പുതിയ ഏരിയൽ ബെഞ്ച് കണ്ടക്ടർ മാറ്റുന്ന പദ്ധതിയും LT ലൈൻ മാറ്റുന്ന പദ്ധതിയും അതോടൊപ്പം സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്ന പദ്ധതിയുമാണ് മാഹിയിൽ നടപ്പിലാക്കുന്നത് . HT അലൂമിനിയം ലൈൻ മാറ്റി എബിസി കണ്ടക്ടറാക്കി മാറ്റിയാൽ കരണ്ട് പോക്ക് വളരെയധികം കുറയ്ക്കാൻ സാധിക്കും മാഹിയിൽ ഇതിന്റെ വർക്ക് ആരംഭിച്ചിട്ടുണ്ട് പഴകിയ LT ലൈനുകൾ മാറ്റുന്ന പദ്ധതിയും വൈകാതെ നടപ്പിലാക്കുന്നു ഇതോടെ വൈദ്യുതി വിതരണം സുഖമായി തടസ്സമില്ലാതെ നൽകാൻ സാധിക്കും പ്രസരണ വിതരണ നഷ്ടവും കുറയ്ക്കാൻ സാധിക്കും.
നിലവിലുള്ള വൈദ്യുതി എനർജി മീറ്റർ പുതിയ സാങ്കേതികവിദ്യയുള്ള സ്മാർട്ട് മീറ്ററിലേക്ക് മാറ്റി സ്ഥാപിക്കുന്ന പ്രവർത്തിയും ആരംഭിച്ചിട്ടുണ്ട് .ഇപ്പോൾ നിങ്ങളുടെ വീട്ടിലും സ്ഥാപനത്തിലും വയ്ക്കുന്ന മീറ്റർ പോസ്റ്റ്പെയ്ഡ് മീറ്റർ ആണ്.
ഈ സ്മാർട്ട് മീറ്ററിന്റെ പ്രത്യേകത എന്തെന്നാൽ കൃത്യമായ ബില്ല് നൽകാൻ സാധിക്കും എന്നുള്ളതാണ് കൃത്യമായി 30 ദിവസത്തെ / ഒരു മാസത്തെ ബില്ല് സ്ലാബ് മാറാതെ നിങ്ങൾക്ക് കൃത്യമായി ലഭിക്കുന്നതാണ്.
സ്ലാബ് മാറി അല്ലെങ്കിൽ അധികം ദിവസത്തെ വൈദ്യുതി ഉപയോഗത്തിലുള്ള പൈസ കൊടുക്കണം എന്ന പരാതി നമ്മൾക്ക് ഒഴിവാക്കി കിട്ടും
ഈ സ്മാർട്ട് മീറ്റർ ഒരു മൊബൈൽ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കുന്നത് കൊണ്ട് നമ്മുടെ ഫോണിൽ ഓരോ ദിവസത്തെ ഉപയോഗവും ഓരോ ദിവസം എത്ര പൈസയുടെ കറണ്ട് ഉപയോഗിച്ച് എന്ന വിവരവും എത്ര ലോഡ് നമ്മൾ ഉപയോഗിക്കുന്ന വിവരവും മീറ്ററിൽ എന്തെങ്കിലും തകരാറ് സംഭവിച്ചിട്ടുണ്ടെങ്കിൽ അതും നമുക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്
സ്മാർട്ട് മീറ്റർ തികച്ചും സൗജന്യമായിട്ടാണ് മാറ്റി സ്ഥാപിക്കുന്നത് യാതൊരു ചാർജും ഈടാക്കുന്നില്ല. അതായത് എന്തെങ്കിലും തകരാറ് സംഭവിച്ചാൽ ഡിപ്പാർട്ട്മെൻറ് ഫ്രീ ആയിട്ട് തന്നെ മീറ്റർ മാറ്റിത്തരുന്നതാണ് ഡിപ്പാർട്ട്മെൻ്റ് നിന്ന് അറിയാൻ സാധിച്ചത്
ഈ സ്മാർട്ട്മീറ്ററിന്റെ .ഒരു പ്രത്യേകത എന്തെന്നാൽ വൈദ്യുതി മോഷണം തടയാൻ പറ്റുമെന്നുള്ളതാണ് എന്തെന്നാൽ മീറ്റർ ഫുൾ സീൽഡ് ആണ് .ഈ മീറ്ററിലെ ടെർമിനൽ സീൽ പൊട്ടിച്ചാൽ തന്നെ അത് കൺട്രോൾ റൂമിലേക്ക് അതിന്റെ വിവരങ്ങൾ ലഭിക്കുകയും ഡിപ്പാർട്ട്മെൻ്റ് നടപടി എട്ടക്കാവ സാധിക്കും എന്നുള്ളതാണ് മനസ്സിലാക്കുന്നത്
വിശദ വിവരങ്ങൾക്ക് വൈദ്യുതി വകുപ്പ് അധികാരികളെ സമീപക്കാവുന്നതാണ്.