പാനൂർ:
ഇടതിൽ നിന്നും കേരളത്തെ മോചിപ്പിക്കാൻ ജനം തയ്യാറായി എന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ത്രിതല പഞ്ചായത്ത് – മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ അഭൂത പൂർവ്വമായ വിജയമെന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞു.കൂത്തുപറമ്പ് മണ്ഡലം യു ഡി എഫ് സ്പെഷൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് വർഷം കൊണ്ട് കേരളത്തിലെ സർവ്വ മേഖലകളും ഇടത് മുന്നണി തകർത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫ് മണ്ഡലം ചെയർമാൻ പി. പി. എ. സലാം അധ്യക്ഷനായി. മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് പൊട്ടങ്കണ്ടി അബ്ദുല്ല, ജില്ലാ ട്രഷറർ മഹമൂദ് കടവത്തൂർ, ജില്ലാ സെക്രട്ടറി ടി. പി. മുസ്തഫ, കെ പി സി സി അംഗം വി. സുരേന്ദ്രൻ മാസ്റ്റർ, ഡി സി സി സെക്രട്ടറിമാരായ കെ. പി. സാജു, സന്തോഷ് കണ്ണം വെള്ളി, ഹരിദാസ് മൊകേരി, സി. ജി. തങ്കച്ചൻ, , ജില്ലാ പഞ്ചായത്ത് മെമ്പർ സി. കെ. മുഹമ്മദലി, പാനൂർ നഗരസഭാ ചെയർപേഴ്സൺ നൗഷത്ത് ടീച്ചർ കൂടത്തിൽ, തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗഫൂർ മൂലശ്ശേരി, പി. കെ. ഷാഹുൽ ഹമീദ്, ഡോ: എൻ. എ. മുഹമ്മദ് റഫീഖ്, വി. നാസർ മാസ്റ്റർ, സി. വി. എ. ജലീൽ, എം. സി. അതുൽ, കെ. രമേശൻ, ടി. മഹറൂഫ്, വള്ളിൽ നാരായണൻ, സി. കെ. സഹജൻ, ലോഹിതാക്ഷൻ എന്നിവർ സംസാരിച്ചു.