മാഹി: ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്കിന്റെ നേതൃത്വത്തിൽ കോഴിക്കോട് എം വി ആർ ക്യാൻസർ സെന്റർ ബ്ലഡ് സെന്ററിലേക്കാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ഡെന്റൽ കോളേജിൽ സംഘടിപ്പിക്കുന്ന ഏഴാമത് സന്നദ്ധ രക്തദാന ക്യാമ്പ്യാണ്. ക്യാമ്പിൽ വിദ്യാർത്ഥികളും പ്രഫസർമാരും ജീവനക്കാരും പങ്കെടുത്തു. നൂറോളം പേർ പങ്കെടുത്ത ക്യാമ്പിൽ 52 പേർ ജീവരക്തം പകർന്നു കോളേജിൽ വെച്ച് നടന്ന ക്യാമ്പ് കോളേജ് പ്രൊഫസറും എൻ എസ്.എസ് കോഡിനേറ്ററുമായ ഡോ: ടീനു തോമസിന്റെ അദ്ധ്യക്ഷതയിൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അനിൽ മേലത്ത് ഉദ്ഘാടനം ചെയ്തു. MVR കാൻസർ സെൻറർ ബ്ലഡ് സെൻറർ ഇൻ ചാർജ് ഡോ: ഹാരിസ്, ഡോ:അങ്കിത, ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് പ്രസിഡണ്ട് പി പി റിയാസ് മാഹി എന്നിവർ ആശംസകൾ അറിയിച്ചു .ഡോ: റോഷി സ്വാഗതം പറഞ്ഞ പരിപാടിയിൽ MVR ബ്ലഡ് സെന്റർ കൗൺസിലർ അഭിജിത്ത് നന്ദി പറഞ്ഞു. ക്യാമ്പ് സർട്ടിഫിക്കറ്റ് ഡോ:ഹാരിസിൽ നിന്നും ഡോ: ടീനു തോമസ് ഏറ്റുവാങ്ങി. ബ്ലഡ് ഡോണേഴ്സ് കേരളയുടെ പ്രവർത്തനങ്ങൾക്ക് എന്നും കരുത്തായി ക്യാമ്പുകൾ സംഘടിപ്പിക്കുവാൻ മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന ഡോ:ടീനു തോമസിന് ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരിയുടെ സ്നേഹാദരം പി പി റിയാസ് കൈമാറി.*
*റിപ്പബ്ലിക്ക് ഡേയുമായി ബന്ധപ്പെട്ട് ബി ഡി കെ തലശ്ശേരി 3 ക്യാമ്പുകളിലൂടെ 121 പേരാണ് ജീവരക്തം നൽകിയത്. കോറോത്ത് റോഡ് കൂട്ടായ്മ മലബാർ കാൻസർ സെന്ററിലേക്ക് 32 പേരും, NAM കോളേജ് കല്ലിക്കണ്ടി തലശേരി ഗവ:ഹോസ്പിറ്റൽ ബ്ലഡ് സെന്ററിലേക്ക് 37 പേരും, MVR കാൻസർ സെന്ററിലേക്ക് മാഹി ഡന്റൽ കോളേജ് 52 പേരുമാണ് രക്തദാനം ചെയ്തത്.*