Latest News From Kannur

കേന്ദ്ര അവഗണനയിൽ പ്രതിഷേധം

0

പാനൂർ :

കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിന് അർഹതപ്പെട്ടത് ഒന്നും നൽകാതെ അവഗണിച്ചതിൽ പ്രതിഷേധിച്ച് പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി സി സി സെക്രട്ടറിമാരായ കെ. പി. സാജു, സന്തോഷ് കണ്ണം വെള്ളി, ബ്ലോക്ക് പ്രസിഡണ്ട് കെ. പി. രാമചന്ദ്രൻ, മുല്ലോളി ലോഹിതാക്ഷൻ, വി.സുരേന്ദ്രൻ മാസ്റ്റർ, കെ. രമേശൻ, സി. വി. എ. ജലീൽ, എം. പി. ഉത്തമൻ ,ടി. ടി. രാജൻ മാസ്റ്റർ, ടി. കെ. അശോകൻ , മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ബിന്ദു കെ. സി. തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

Leave A Reply

Your email address will not be published.