Latest News From Kannur

എ സർട്ടിഫിക്കറ്റ് പരീക്ഷ പി.എം ശ്രീ ഉസ്മാൻ ഗവ. ഹെെസ്കൂളിന് ആദ്യ മൂന്ന് റാങ്കുകൾ

0

മാഹി : എൻ.സി.സി നേവൽ വിംങ് പുതുച്ചേരി സംസ്ഥാനത്ത് നടത്തിയ എ സർട്ടിഫിക്കറ്റ് പരീക്ഷയിൽ ചാലക്കര പി.എം.ശ്രീ ഉസ്മാൻ ഗവ:ഹൈസ്കൂളിലെ കേഡറ്റുകൾക്ക് തിളക്കമാർന്ന വിജയം.

പുതുച്ചേരി സംസ്ഥാനത്ത് 480 ഓളം കേഡറ്റുകൾ പരീക്ഷ എഴുതിയതിയിരുന്നു. ഇതിൽ ഒ ചാലക്കര പി.എം ശ്രീ ഉസ്മാൻ ഗവ:ഹൈസ്കൂളിലെ വിദ്യാർത്ഥികളായ കെ.വി ശ്വേത,പി വൈഗ, അനുവർണ്ണ സനൂപ് എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് റാങ്കുകൾ കരസ്ഥമാക്കി. സ്കൂളിൽ നിന്നും എ സർട്ടിഫിക്കറ്റ് പരീക്ഷ എഴുതിയ 24 കുട്ടികളും എ ഗ്രേഡ് നേടി മിന്നും വിജയമാണ് വിദ്യാലയത്തിന് നേടി കൊടുത്തത്. സ്കൂളിലെ കായിക അധ്യാപികയും അയോസിയേറ്റ് എൻ സി സി ഓഫിസറും കൂടിയ എം എം വിനിതയുടെ കഠിനാധ്വാനത്തിൻ്റെ ഫലമാണ് പൊൻതൂവൽ വിജയം സ്ക്കൂളിന് നേടിയെടുക്കാൻ കഴിഞ്ഞത് എം എം വിനിതയെയും സ്കൂൾ അധികൃതരേയും പുതുച്ചേരി എൻ.സി.സി യൂണിറ്റ് പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു

Leave A Reply

Your email address will not be published.