ചൊക്ലി : പ്രമുഖ വാഹന വിതരണ കംബനിയായ കുറ്റൂക്കാരൻ ഗ്രൂപ്പിന്റെ അഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് എസ് സി എം എസ് കോളേജുമായി സഹകാരണത്തോടെ നടത്തുന്ന സുരക്ഷിത് മാർഗ് ക്യാമ്പെയ്ൻ ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു . പാനൂർ കണ്ട്രോൾ റൂം എസ് ഐ ശ്രീ സുനിൽ കുമാർ കെ ഉദ്‌ഘാടനം നിർവ്വഹിച്ചു . സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി എൻ സ്മിത അധ്യക്ഷയായ ചടങ്ങിൽ എൻ സി സി ഓഫീസിൽ ശ്രീ ടി പി രവിദ് , സർജന്റ് മേജർ അമുതലക്ഷ്മി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു . ബോധവല്ത്കരണ ക്ലാസ്സിലൂടെ ലഭിച്ച അറിവ് മുഴുവൻ കുട്ടികളും അവരവരുടെ പ്രായോഗിക ജീവിതത്തിൽ നടപ്പിലാക്കണമെന്നും മറ്റു കുട്ടികൾക് പറഞ്ഞു കൊടുക്കണമെന്നും ഉദ്ഘാടന ഭാഷണതിൽ പോലീസ് കണ്ട്രോൾ റൂം സബ്ബ് ഇൻസ്‌പെക്റ്റർ സുനിൽ കുമാർ കെ അഭിപ്രായപെട്ടു . കഴിഞ്ഞ സബ്ബ് ജില്ലാ കലോത്സവത്തിൽ മികച്ച ട്രാഫിക് നിയന്ത്രണഡ്യൂട്ടി നിർവ്വഹിച്ചത്തിന് രാമവിലാസത്തിലെ എൻ സി സി കേഡറ്റു കൾക്ക് ചൊക്ലി പോലീസിന്റെ സ്നേഹോപകാരവും പ്രശംസയും നേടിയെടുക്കാൻ കഴിഞ്ഞു .
Sign in
Sign in
Recover your password.
A password will be e-mailed to you.