ഇരിട്ടി:
നാളിത് വരെ വിവിധ ഒളിമ്പിക്സുകളിലായി രാജ്യം നേടിയിട്ടുള്ള ആകെ 41 മെഡലുകളിൽ, എട്ട് സ്വർണ്ണവും ഒരു വെള്ളിയും നാല് വെങ്കലവും അടക്കം 13 മെഡലുകൾ നേടിയ, നമ്മുടെ ദേശീയ ഗെയിം ആയി അറിയപ്പെട്ട് വരുന്ന ഹോക്കിക്ക് കണ്ണൂർ ജില്ലയിൽ വലിയ രീതിയിലുള്ള പ്രചാരമാണ് അടുത്ത കാലത്തായി ലഭിച്ച കൊണ്ടിരിക്കുന്നതെന്നും ഇത് സന്തോഷകരമായ അനുഭവമാണ് എന്നും കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പി.എം.അഖിൽ അഭിപ്രായ പ്പെട്ടു. കൂടുതൽ സ്കൂളു കളിലും, കോളേജുകളിലും ഹോക്കി ഗെയിം വളർത്തിക്കൊണ്ട് വരിക എന്ന ഉദ്ദേശത്തോടെ ഹോക്കി കേരള നൽകി വരുന്ന ഹോക്കി സ്റ്റിക്കുകൾ, ഇരിട്ടി അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജിൽ വിതരണ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുക
യായിരുന്നു അദ്ദേഹം. ഡോൺ ബോസ്കോ കോളേജ് പ്രിൻസിപ്പാൾ ഫാദർ. ഡോ. ഫ്രാൻസിസ് കാരക്കാട്ട് അദ്ധ്യക്ഷത
വഹിച്ചു. കണ്ണൂർ ജില്ലാ ഹോക്കി അസോസിയേഷൻ സെക്രട്ടറി കെ.വി. ഗോകുൽ ദാസ് മുഖ്യ ഭാഷണം നടത്തി . വൈസ്
പ്രസിഡൻ്റുമാരായ എം.പി. ഷംസുദ്ദീൻ മാസ്റ്റർ, സുധീർ
കക്കറക്കൽ , എന്നിവർ ആശംസകൾ അർപ്പിച്ചു .കോളേജ് കായിക വകുപ്പ്മേധാവി ടി. അർജ്ജുൻ സ്വാഗതവും , കോളേജ്
യൂണിയൻ വൈസ് ചെയർ പേഴ്സൺ അഖില ജയിംസ് നന്ദിയും പറഞ്ഞു. കണ്ണൂർ യൂണിവേഴ്സിറ്റി അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ സ്വർണ്ണം നേടിയിരുന്ന ആൽബർട്ട് രാജേഷിനെ ചടങ്ങിൽ ആദരിച്ചു .