മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവും നൂറു വർഷങ്ങൾക്ക് മുൻമ്പ് വർക്കലയിൽ നടത്തിയ സംഗമത്തിൻ്റെ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി മാഹി എസ് എൻ ഡി പി യൂനിറ്റും മാഹി ഗുരുധർമ്മ പ്രചാരണ സഭയും ചേർന്ന് മൾടി മീഡിയ ആർട്ടിസ്റ്റ്സ് ഫോറത്തിൻ്റെ സഹരണത്തോടെ മാഹിയിൽ വർണ്ണരാജി ചിത്രകലാ ക്യാമ്പ് നടത്തുന്നു. ഡിസംബർ 24 ന് രാവിലെ 10 മണിക്ക് മാഹി പുഴയോര നടപ്പാതയിൽ ക്യാൻവാസ് കൈമാറി രമേശ് പറമ്പത്ത് എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം പുതുച്ചേരി മുൻ അഭ്യന്തര മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്യും. ചൂര്യയിചന്ദ്രൻ മുഖ്യഭാഷണം നടത്തും
പ്രശസ്ത ചിത്രകാരന്മാരായ എ.സത്യനാഥ്, പ്രശാന്ത് ഒളവിലം, എം.ദാമോധരൻ, പെരുന്തട്ട, സെൽവൻ മേലൂർ തുടങ്ങി 13 ഓളം ചിത്രകാരന്മാരാണ് ക്യാമ്പിൽ സംബന്ധിക്കുന്നതെന്ന് വാർത്താ സമ്മേളനത്തിൽ സംഘാടകരായ സജിത്ത് നാരായണൻ, പ്രേമൻ കല്ലാട്ട്, സെൽവൻ മേലൂർ, പ്രശാന്ത് ഒളവിലം, കെ.സുരേന്ദ്രൻ, അശോക്.കെ.പി, ഗംഗാധരൻ, സി.രാജേന്ദ്രൻ
എന്നിവർ അറിയിച്ചു.