Latest News From Kannur

*തലശ്ശേരി കണ്ടിക്കൽ എസ്റ്റേറ്റിന് സമീപമുള്ള പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റിൽ വൻ തീപ്പിടുത്തം*         

0

തലശ്ശേരി: കണ്ടിക്കൽ എസ്റ്റേറ്റിന് സമീപമുള്ള പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റിൽ വൻ തീപ്പിടുത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിച്ച ഗോഡൗണിൽ നിന്നുമാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.

കണ്ടിക്കൽ എസ്റ്റേറ്റിന് സമീപമുള്ള പ്ലാസ്റ്റിക് റീസൈക്ലിംഗ് കേന്ദ്രത്തിലാണ് അപകടം നടന്നത്.

തലശ്ശേരി, മാഹി, പാനൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാൻ പരിശ്രമിക്കുന്നു.

സമീപത്തെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും തീ പടരാതിരിക്കാൻ കനത്ത ജാഗ്രതയാണ് അധികൃതർ പുലർത്തുന്നത്. തീപ്പിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.

 

 

Leave A Reply

Your email address will not be published.