സ്പീക്കർ റോഡ് ഉദ്ഘാടനം ചെയ്തത് വിവാദത്തിലായി; എം.എൽ.എയോ നഗരസഭയോ അറിയാതെ ബി.ജെ.പി നടത്തിയ രാഷ്ട്രീയകളി പ്രതിക്ഷേധാർഹം: കോൺഗ്രസ്സ്
പന്തക്കലിൽ മയ്യഴി നഗരസഭയുടെ റോഡിൻ്റെ ഉദ്ഘാടനം എം.എൽ.എയോ നഗരസഭയോ അറിയാതെ സ്പീക്കർ നേരിട്ടെത്തി ഉദ്ഘാടനം ചെയ്ത സംഭവം വിവാദത്തിൽ. രമേശ് പറമ്പത്ത് എം.എൽ.എയുടെ തദ്ദേശ വികസന ഫണ്ടുപയോഗിച്ച് നിർമ്മാണ പ്രവർത്തി പൂർത്തിയാക്കിയ പന്തക്കലിലെ തുണ്ടിയിൽ റോഡ് എം.എൽ.എയേയും മുനിസിപ്പൽ കമ്മീഷണറേയും നോക്കുകുത്തിയാക്കി ബി.ജെ.പി നേതൃത്വം സ്പീക്കറെകൊണ്ട് ഉദ്ഘാടനം നടത്തിയ രാഷ്ട്രിയകളി പ്രതിക്ഷേധാർഹമെന്ന് കോൺഗ്രസ്സ് അറിയിച്ചു. ബി.ജെ.പിയുടെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി മാഹിയിലെത്തിയ പുതുച്ചേരി നിയമസഭാ സ്പീക്കറെ തെറ്റിദ്ധരിപ്പിച്ചാണ് ബി.ജെ.പി നേതൃത്വം റോഡിൻ്റെ ഉദ്ഘാടനം ചെയ്യിപ്പിച്ചത്. ഇത് തെറ്റായ നടപടിയാണെന്നും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. യഥാർത്ഥ കാര്യങ്ങൾ മറച്ചുവെച്ച് ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന ഇത്തരം നടപടികളിൽ നിന്ന് സ്പീക്കർ പിന്മാറേണ്ടതായിരുന്നുവെന്നും, സ്പീക്കറുടെ ഈ നടപടിയിൽ രമേശ് പറമ്പത്ത് എം.എൽ.എ പ്രതിഷേധം രേഖപ്പെടുത്തി