ആഘോഷക്കമ്മിറ്റി രൂപീകരണം നാളെ
മങ്ങാട് ശ്രീ വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രം 23 വർഷങ്ങൾക്കുശേഷം ക്ഷേത്രം അഷ്ടബന്ധ നവീകരണ കലശത്തിനൊരുങ്ങുകയാണ്. നവീകരണ കലശം, നാഗപ്രതിഷ്ഠാ വാർഷിക മഹോത്‌സവം, തിറമഹോത്സവം എന്നിവ 2026 ഫെബ്രുവരി 18 മുതൽ 25 വരെ വിവിധ പൂജാദികർമ്മങ്ങളോടെ ക്ഷേത്രത്തിൽ നടക്കും. ആഘോഷകമ്മിറ്റി രൂപീകരണ യോഗം നാളെ വൈകുന്നേരം 4 മണിക്ക് ക്ഷേത്രാങ്കണത്തിൽ നടക്കുമെന്ന് ശ്രീ വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് പവിഴം ജയൻ, സെക്രട്ടറി ഒതയോത്ത് അനിരുദ്ധൻ, ആർ കെ മുരളീധരൻ എന്നിവർ അറിയിച്ചു.