പള്ളൂർ മൃഗാശുപത്രിയിൽ വച്ച്
മാഹി മുനിസിപ്പാലിറ്റിയിൽ നിന്ന് ഡോഗ് ലൈസൻസ് എടുത്ത ഉടമകളിൽ നിന്നും ARV വാക്സിനേഷൻ എടുത്ത നായക്കളെ പങ്കെടുപ്പിച്ചുക്കൊണ്ട്
ഡോഗ് ഷോ സംഘടിപ്പിച്ചു.
വ്യത്യസ്ത ഇനത്തിൽ ഉള്ള അമ്പത്തോളം പട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
മത്സരവിജയികളെ അറിയിക്കുമെന്നും
വിജയികൾക്കുള്ള സമ്മാനദാനം ഡിസംബർ 26 ന് വൈകിട്ട് മാഹിയിൽ വച്ചു വിതരണം ചെയ്യുമെന്ന് വെറ്റിനറി അസിസ്റ്റന്റ് സർജൻ ഡോക്ടർ സമ്പത്ത് കുമാർ പറഞ്ഞു.
വെറ്റിനറി ഡോക്ടർമാരായ നീരദ് ചാലക്കര അക്ഷയ് ചാലക്കര
യുഡിസി സുജീഷ് കുമാർ ഫീൽഡ് മാൻ മനോജ് കുമാർ വെറ്റിനറി അറ്റൻഡർ രജിത്ത് നെല്ലിയാട്ട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.