പാനൂർ: ഡൽഹിയിൽ നടന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ സി .ആർ.പി.എ ഫിൻ്റെ മോട്ടോർ സൈക്കിൾ സാഹസിക പ്രകടനത്തിൽ പങ്കെടുത്ത എം.കെ ജിൻസിക്ക് കല്ലിക്കണ്ടി എൻ എ എം കോളജിൽ സ്വീകരണം നൽകി. 2021 ലാണ് ജിൻസി സി.ആർ.പി.എഫിൽ ജോലിയിൽ പ്രവേശിച്ചത്. മോട്ടോർ സാഹസിക പ്രകടനത്തിൽ പങ്കെടുത്തു നാടിൻ്റെ അഭിമാനതാരമായിരിക്കുകയാണ് ജിൻസി. അധ്യാപക അനധ്യാപകരും വിദ്യാർത്ഥികളും എൻസിസി കാസറ്റുകളും വൻ സ്വീകരണമാണ് കോളജിൽ ഒരുക്കിയത്.
കോളജ് പ്രിൻസിപ്പാൾ ഡോ ടി മജീഷ് പൊന്നാട അണിയിച്ചു സ്വീകരിച്ചു. എൻസിസി ഓഫീസർ ക്യാപ്റ്റൻ ഷമീർ എ.പി, സമീർ പറമ്പത്ത്, ഡോ ഹസീബ് വി വി, അലി കെ പ്രസംഗിച്ചു. ജിൻസി പ്രതിവചനം നടത്തി
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post