Latest News From Kannur

കെ എസ് എസ് പി എ ട്രഷറി മാർച്ച് നടത്തി

0

കല്യാശേരി:കുടിശികയായ ക്ഷാമ ബത്താ ഗഡുവും , പെൻഷൻ പരിഷ്ക്കരണ ഗഡുവും അനുവദിക്കുക, മെഡിസിപ്പ് കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക, പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ എസ് എസ് പി എ യുടെ നേതൃത്വത്തിൽ മാടായി ട്രഷറിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
സംസ്ഥാന വൈസ് പ്രസിഡണ്ട് ടി കരുണാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
എംപി ദാമോദരൻ, അബ്ദുൾ ഖാദർ മാസ്റ്റർ, സി പി ജയരാജൻ, എൻ കൃഷ്ണൻ നമ്പൂതിരി, ഡോ രമണി, എൻ തമ്പാൻ, ശേഖരൻപി, കെ കുട്ടികൃഷ്ണൻ ,ദേവി ടീച്ചർ ഡെയ്സി, ലക്ഷ്മി കൈതപ്രം എന്നിവർ സംസാരിച്ചു

Leave A Reply

Your email address will not be published.