മാഹി : മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി സമ്പൂര്‍ണ ശുചീകരണ പദ്ധതിയുമായി മയ്യില്‍ ഗ്രാമ പഞ്ചായത്ത്. ഒക്ടോബര്‍ 1,2,3 തീയതികളിലായി വിവിധ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് പരിധിയില്‍ സംഘടിപ്പിക്കും. ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളിലും ശുചിത്വ അസംബ്ലി സംഘടിപ്പിക്കും. ഗാന്ധി ജയന്തി ദിനത്തില്‍ രാവിലെയാണ് ശുചിത്വ അസംബ്ലി നടത്തുക. അസംബ്ലിയില്‍ ശുചിത്വ പ്രതിജ്ഞയെടുക്കും. തുടര്‍ന്ന് സ്‌കൂള്‍ ശുചീകരണം നടക്കും.
കൂടാതെ പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ സ്ഥാപനങ്ങളും ഈ ദിവസങ്ങളില്‍ ഹരിത ഓഫീസ് ആക്കിമാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.
ഒരൊറ്റ ദിവസം ഒരൊറ്റ മണിക്കൂര്‍ ശുചീകരണ ക്യാമ്പയിന്റെ ഭാഗമായി ഒന്നിന് പഞ്ചായത്തിലെ 18 വാര്‍ഡുകളിലെയും ഓരോ കേന്ദ്രങ്ങളില്‍ ശുചീകരണം നടക്കും. വാര്‍ഡു പരിധിയിലുള്ള സ്ഥാപനങ്ങളും പൊതു ഇടങ്ങളും ഇതിന്റെ ഭാഗമായി ശുചീകരിക്കും. ക്യാമ്പയിന്‍ വിജയിപ്പിക്കുന്നതിനായി മുഴുവന്‍ വാര്‍ഡുകളിലും ജാഗ്രത സമിതികള്‍ രൂപീകരിച്ചു. മയ്യില്‍ ടൗണിലെ മുഴുവന്‍ കടകളിലും ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഘുലേഖകള്‍ വിതരണം ചെയ്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post