Latest News From Kannur

ദേശീയ ഹിന്ദി ദിനം ആചരിച്ചു

0

 മാഹി : ഗവൺമെൻ്റ് മിഡിൽ സ്കൂൾ അവറോത്തിൽ ദേശീയ ഹിന്ദി ദിനം ആചരിച്ചു. പ്രാധാന അദ്ധ്യാപികയും ഹിന്ദി അദ്ധ്യാപികയുമായ പി സീതാലക്ഷ്മി ദിനാചരണം ഉദ്ഘാടനം ചെയ്തു. ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലി പൂർണ്ണമായും ഹിന്ദിയിലായിരുന്നു. കെ ശിവന്യ, ടി ആയിഷ, എം എം ദേവനന്ദ, കെ പി ദേവാഞ്ജന, കെ പി നീലാഞ്ജന, നിദ നിസാർ, അഹമ്മദ് ഷാൻ, തൻമയ്ദേബ്, ഒമർഹസർ, ഹിസാർ നൈസർ ഫൈസൽ, സബ സൈനബ്, ആമിന മർവ എന്നിവർ നേതൃത്വം നൽകി.
മുപ്പത് വർഷത്തിലേറെയായി ഹിന്ദി അദ്ധ്യാപികയായി സേവനമനുഷ്ഠിച്ച സീതാലക്ഷ്മി ടീച്ചറെ കായിക അദ്ധ്യാപിക കുനിയിൽ ഗീതാ ആദരിച്ചു

Leave A Reply

Your email address will not be published.