ന്യൂമാഹി : രാഷ്ട്രീയ പകപോക്കലിനും മാദ്ധ്യമ വേട്ടക്കുമെതിരെ , ഭരണകൂട അഴിമതിയും പൊലീസ് നിസ്സംഗതയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് , ഭരണകൂടവേട്ടയാടലുകൾക്ക് കെ.പി.സി.സി പ്രസിഡണ്ടിനെ വിട്ടു നൽകില്ലെന്ന പ്രഖ്യാപനവുമായി കോടിയേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ന്യൂമാഹി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുന്നു.
2023 ജൂലായ് 31 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കെ.പി.സി.സി. അംഗം വി.രാധാകൃഷ്ണൻ മാസ്റ്റർ മാർച്ച് ഉദ്ഘാടനം ചെയ്യും.