മാഹി : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 77-ാം രക്തസാക്ഷിത്വ ദിനത്തിൽ സബർമതി ഇന്നോവേഷൻ ആൻ്റ് റിസർച്ച് ഫൗണ്ടേഷന്റെ നേതൃതത്തിൽ മാഹി സ്റ്റാച്യു ജംഗ്ഷനിലെ മഹാത്മഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. തുടർന്ന് നടന്നഗാന്ധി സ്മൃതി സംഗമം സബർമതി ചെയർമാൻ പി.സി ദിവാനന്ദൻ ഉദ്ഘാടനം ചെയ്തു. എ.വി അരുൺ അധ്യക്ഷനായി.കെ.സുജിത്ത്,ജിജേഷ് കുമാർ ചാമേരി, അജയൻ പുഴിയിൽ, ശ്രിജേഷ് വളവിൽ , ശ്രിജേഷ് എം.കെ, പ്രജിത്ത് പി.വി എന്നിവർ സംസാരിച്ചു.